ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി സ്പെഷ്യൽ സർവീസിന് മുൻകൂർ റിസർവേഷൻ ആരംഭിച്ചു

0
50

മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിലേക്ക് ഭക്തർക്ക് ആവശ്യമായ കെഎസ്ആർടിസി സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം, കൊട്ടാരക്കര ( മഹാഗണപതി ക്ഷേത്രം) എന്നിവിടങ്ങളിൽ നിന്നുമാണ് ദിവസേന മുൻ കൂട്ടി റിസർവേഷൻ നൽകി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്.

ഭക്ത ജനങ്ങൾക്ക് തിരക്കില്ലാതെ റിസർവ്വ് ചെയ്ത ബസ്സുകളിൽ സീറ്റ് ഉറപ്പാക്കുന്നതിന് ഒപ്പം ബസ്സുകൾ ചാർട്ട് ചെയ്ത് ഗ്രൂപ്പ് ബുക്കിംഗും അനുവദിക്കും. കൂടാതെ നിലക്കൽ – പമ്പ എസി, നോൺ എസി, ചെയിൻ സർവീസിലേക്കും മുൻ കൂട്ടി റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഇരു വശത്തേക്കുമായും ടിക്കറ്റ് റിസർവ് ചെയ്യാവുന്നതാണ്. ഗ്രൂപ്പ് ബുക്കിംഗിലൂടെ പ്രത്യേക എസി / നോൺ എസി ബസ് ലഭിക്കുന്നതിന് 40 പേർ ചേർന്ന് തുക മുൻകൂർ അടച്ച് ബുക്ക് ചെയ്താൽ മതിയാകും.

എന്റെ കെ.എസ്.ആർ.ടി.സി, www.keralartc.com, onlinekeralartc.com എന്നീ സൈറ്റുകൾ വഴിയും മുൻകൂർ റിസർവ്വ് ചെയ്യുന്നതിന് സൗകര്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 18005994011 നമ്പരിലേക്കും [email protected] എന്ന മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.