മലയാളി എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ കടത്തിയ 99 ലക്ഷത്തിൻറെ സ്വർണം പിടികൂടി

0
58

കോഴിക്കോട് വിമാനത്താവളത്തിൽ കാബിൻക്രൂവിൽ നിന്ന്​ വീണ്ടും സ്വർണം പിടികൂടി. തിങ്കളാഴ്ച ഷാർജയിൽനിന്ന്​ എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ മലയാളി എയർഹോസ്റ്റസിൽ നിന്നാണ് 2.4 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്.

കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.ഐ) കരിപ്പൂരിലെ എയർ കസ്​റ്റംസ്​ ഇൻറലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്​ 99 ലക്ഷത്തിൻറെ സ്വർണം പിടികൂടിയത്.

മുൻകൂട്ടി ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന്​ മലപ്പുറം ചുങ്കത്തറ സ്വദേശിനിയെ അറസ്റ്റ്​ ചെയ്​തു.

അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഇതിൽനിന്ന്​ 2,054 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കാബിൻ ക്രൂ അറസ്​റ്റിലായതായും കൂടുതൽ അന്വേഷണം നടക്കുമെന്നും കസ്​റ്റംസ് അറിയിച്ചു. കരിപ്പൂരിൽ സ്വർണക്കടത്തിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ ക്രൂവാണ് ഇവർ.

ഒക്ടോബർ 19ന് ഡി.ആർ.ഐ എയർഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ പെരിന്തൽമണ്ണ സ്വദേശിയെ സ്വർണക്കടത്തിനിടെ പിടികൂടിയിരുന്നു. ഇതിൻ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എക്സ്പ്രസിലെ മ​െറ്റാരു ക്രൂ കൂടി അറസ്​റ്റിലാകുന്നത്. ഡെപ്യൂട്ടി കമീഷണർ എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇൻസ്പെക്ടർമാരായ എൻ. റഹീസ്, കെ.കെ. പ്രിയ, ചേതൻ ഗുപ്ത, അർജുൻ കൃഷ്ണ, ഹെഡ് ഹവിൽദാർമാരായ എസ്. ജമാലുദ്ദീൻ, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.