Friday
19 December 2025
21.8 C
Kerala
HomeKeralaസംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. 160 രൂപ വർധിച്ച്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില 36,160 രൂപയായി.

ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 35,640 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വർണവില. തുടർന്ന് വില ഉയരുന്നതാണ് ദൃശ്യമായത്.

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

ഒരാഴ്ചക്കിടെ 520 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് വില ഉയരാൻ ഇടയാക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments