Wednesday
17 December 2025
26.8 C
Kerala
HomeKeralaമുല്ലപ്പെരിയാർ: റൂൾകർവ്‌ പുനഃപരിശോധിക്കണം; കേരളം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ: റൂൾകർവ്‌ പുനഃപരിശോധിക്കണം; കേരളം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ 142 അടി ഉയർത്താമെന്ന റൂൾകർവ്‌ പുനഃപരിശോധിക്കണമെന്ന്‌ കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്‌ കേരളം ആവശ്യമുന്നയിച്ചത്‌. പുതിയ അണക്കെട്ടാണ്‌ പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമെന്നും കേരളം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കേരളത്തോട് വിശദമായ മറുപടി  സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നിലവിലെ റൂള്‍കര്‍വ് അംഗീകരിക്കാനാവില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിൽ സംസ്ഥാനത്തെ മഴയുടെ സ്വഭാവം വലിയ തോതില്‍ മാറി. അത് മുല്ലപ്പെരിയാറിനെയും ബാധിക്കുന്നു.

അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ ഏതാനും ദിവസത്തെ മഴ മതിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥയിലെയും മഴയിലെയും ഈ മാറ്റങ്ങള്‍ പരിഗണിച്ചുവേണം റൂള്‍കര്‍വ് നിശ്ചയിക്കാനെന്നുമാണ്‌ കേരളത്തിശന്റ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments