Thursday
18 December 2025
20.8 C
Kerala
HomeKeralaആസിഡ് കുടിച്ച് ആത്മഹത്യ ശ്രമം ; ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...

ആസിഡ് കുടിച്ച് ആത്മഹത്യ ശ്രമം ; ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു , രണ്ടു പേരുടെ നില അതീവ ഗുരുതരം

കോട്ടയം ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമം. ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരിൽ 2 പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. കാലായില്‍ സുകുമാരന്റെ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത് മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിൽ എന്നാണ് സൂചന. ഇന്നലെ രാത്രി 10.30ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് രണ്ടാമത്തെ മരണം.

RELATED ARTICLES

Most Popular

Recent Comments