കണ്ണൂര്‍ നെഹര്‍ കോളജിലെ റാഗിങ്; ആറ് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

0
94

കണ്ണൂർ കാഞ്ഞിരോട് നെഹർ കോളജിലെ റാഗിങ്പരാതിയുമായി ബന്ധപ്പെട്ട് ആറ് സീനിയർ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. രണ്ടാം വര്‍ഷ ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ഥിയായ അന്‍ഷാദിനാണ് മര്‍ദനമേറ്റത്. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് തുടരന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ക്ക് എതിരെ ഇപ്പോൾ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.