Monday
12 January 2026
31.8 C
Kerala
HomeKeralaനെയ്യാർ ഡാമിൽ പുതിയ ഇക്കോ ടൂറിസം പാക്കേജ്

നെയ്യാർ ഡാമിൽ പുതിയ ഇക്കോ ടൂറിസം പാക്കേജ്

നെയ്യാർ ഡാമിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിൽ പുതിയ ഇക്കോ ടൂറിസം പാക്കേജ് ആരംഭിക്കുന്നു. നെയ്യാർ വനപ്രദേശത്തെ കോട്ടമൺപുറം, വെട്ടിമുറിച്ചകോട്ട, കൊമ്പൈ, ആനനിരത്തി, ഭൂതക എന്നിവിടങ്ങളിലേക്കുള്ള ട്രക്കിങ്ങും താമസവും ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയുള്ള പാക്കേജുകളാണ് ഒരുക്കുന്നത്.

ഇതിനായി നവീകരിച്ച കോട്ടേജുകളുടെ ഉദ്ഘാടനം 17-ന് നടക്കും. ട്രക്കിങ്ങ്‌ പാക്കേജ്, പ്രൊട്ടക്‌ഷൻ ഓറിയന്റഡ് പാക്കേജ് എന്നിങ്ങനെ ഒരുക്കിയിട്ടുണ്ട്. നെയ്യാർഡാമിലെ വനം ഇൻഫർമേഷൻ സെന്ററിൽ യാത്ര ബുക്ക് ചെയ്യാം. തിങ്കളാഴ്ചയൊഴികെ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലു വരെ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും: 0471-2360762, 2272182.

RELATED ARTICLES

Most Popular

Recent Comments