സംസ്ഥാനത്ത് എട്ടാം ക്ലാസ് ഇന്ന് തുടങ്ങുംഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് തുടങ്ങും.

0
101

സംസ്ഥാനത്ത് എട്ടാം ക്ലാസ് അധ്യയനം ഇന്ന് മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം 12 ന് നടക്കുന്നത് കണക്കിലെടുത്താണ് ക്ലാസുകള്‍ മുന്‍ നിശ്ചയിച്ചതിലുംനേരത്തെ തുടങ്ങുന്നത്.
നേരത്തെ 15നാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും പഠനം. ബാച്ചുകളായി തിരിച്ച് ഉച്ചവരെയായിരിക്കും ക്ലാസുകള്‍. ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് തുടങ്ങും.