മേജര്‍ എംസി ആനന്ദവല്ലി അന്തരിച്ചു

0
65

കേരളാ എൻസിസി ചരിത്രത്തിലെ ആദ്യ വനിതാ കമാന്റിങ് ഓഫീസർ മേജർ എംസി ആനന്ദവല്ലി (92) അന്തരിച്ചു. തൃശൂർ ചെമ്പുക്കാവിലുള്ള മകളുടെ വസതിയിൽ വെച്ച് ഇന്നലെ വൈകീട്ട് 5 നായിരുന്നു അന്ത്യം. തൃശൂർ 7 കേരളാ ഗേൾസ് ബറ്റാലിയന്റെ സ്ഥാപക കമാന്റിങ് ഓഫീസറുമായിരുന്നു ആനന്ദവല്ലി.

1960 മുതൽ 1975 വരെ എൻസിസിയിൽ വിവിധ തസ്തികളിൽ കേരളാ, തമിഴ്‌നാട് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1969 മുതൽ 1971 വരെയുള്ള കാലഘട്ടത്തിലാണ് തൃശ്ശൂരിൽ 7 കേരളാ ഗേൾസ് ബറ്റാലിയന്റെ ആദ്യ കമാന്റിങ് ഓഫീസർ ചുമതല വഹിച്ചത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വന്നിറങ്ങാറുള്ള കമാൻഡിങ് ഓഫീസർ എന്ന വിശേഷണവും സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ആനന്ദവല്ലിക്ക് ഉണ്ടായിരുന്നു.

കേരളാ ഗേൾസ് ബറ്റാലിയന്റെ സുവർണ്ണജൂബിലി ആഘോഷിച്ച 2019 ൽ ആനന്ദവല്ലിയെ ബറ്റാലിയൻ ആദരിച്ചിരുന്നു. ആനന്ദവല്ലിയുടെ നിര്യാണത്തിൽ മുൻ കമാന്റിങ് ഓഫീസർ കേണൽ എച്ച് പദ്മനാഭനടക്കം നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.