കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ, മൂന്നുപേർ മരിച്ചത് വെട്ടേറ്റ്

0
73

ഒരുകുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാക്കര നീലേശ്വരത്ത് പൂജപ്പുര എന്ന വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നുപേർ വെട്ടേറ്റ് മരിച്ച നിലയിലും ഒരാൾ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

നീലേശ്വരം സ്വദേശി രാജേന്ദ്രന്റെയും ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നശേഷം രാജേന്ദ്രൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നുരാവിലെ ഏറെ വൈകിയും വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.