സിആർപിഎഫ്‌ ജവാൻമാർക്കുനേരെ സഹപ്രവർത്തകന്റെ വെടിവയ്‌പ്പ്‌; നാലുപേർ മരിച്ചു

0
87

ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവര്‍ത്തകന്‍ നടത്തിയ വെടിവയ്‌പ്പില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന്‌ പുലർച്ചെ 3.45 നാണ് സംഭവം.

റീതേഷ് രഞ്ജൻ എന്നയാളാണ് സഹപ്രവർത്തകർക്കുനേരേ വെടിയുതിർത്തത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സിആർപിഎഫ് നിർദേശം നൽകി.