സ്റ്റേഷൻകടവിൽ കാർ റെയിൽവേ ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി

0
82

ട്രെയിൻ കടന്നുപോകുന്നതിനായി ലെവൽ ക്രോസ് അടയ്‌ക്കുന്നതിനിടെ കാർ ലെവൽ ക്രോസിലെ ഗേറ്റിലേക്ക് ഇടിച്ചുകയറി. ട്രെയിൻ എത്താത്തതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 9.15ന് കുളത്തൂർ സ്റ്റേഷൻകടവ് റെയിൽവേ ലെവൽ ക്രോസിലാണ് സംഭവം. വി.എസ്.എസ്.ഇ എൻജിനിയറുടേതാണ് വാഹനം.

അലാറം മുഴക്കി ഗേറ്റ് കീപ്പർ അവസാനത്തെ വാഹനത്തെയും കടത്തിവിട്ട് ഗേറ്റ് താഴ്‌ത്തി ലോക്ക് ചെയ്യുന്നതിനിടെയാണ് കാർ നിയന്ത്രണംതെറ്റി കിഴക്കുവശത്തെ ഗേറ്റ് തകർത്ത് റെയിൽവേ പാളത്തിന്റെ സമീപത്തെത്തിയത്. സ്ഥലത്തുണ്ടായിരുന്നവർ പെട്ടെന്നുതന്നെ കാറിലുള്ളവരെ പുറത്തെത്തിച്ചു.

കാർ ഗേറ്റിന്റെ കട്ടിയുള്ള ഉരുക്ക് പൈപ്പിൽ തട്ടിനിന്നതിനാൽ ട്രെയിനിന് തടസം കൂടാതെ പോകാൻ കഴിഞ്ഞു. തുമ്പ പൊലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.