കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് നാലുവയസ്സുകാരി മരിച്ചു

0
76

കണ്ണൂർ പയ്യന്നൂരിൽ നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിൽ വീണ് പരുക്കേറ്റ നാല് വയസ്സുകാരി മരിച്ചു. സൈനികനായ കൊറ്റിയിലെ ഷമലിന്റെയും വി കെ അമൃതയുടെയും ഏക മകൾ സാൻവിയയാണ് മരിച്ചത്.

ഞായറാഴ്ചയാണ് സാൻവിയ ടാങ്കിൽ വീണത്. ടാങ്കിൽ നിറയ വെള്ളമുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പരിസര വാസികളെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്കിടെയാണ് കുട്ടി മരിച്ചത്.