കഴിഞ്ഞ നാല് വര്‍ഷമായി യു.പിയില്‍ ഒരു കലാപവും ഉണ്ടായിട്ടില്ല: ഇത്തവണയും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; യോഗി

0
93

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യോഗി. ‘ഞാൻ എല്ലായ്‌പ്പോഴും തെരഞ്ഞടുപ്പിൽ മത്സരിക്കാറുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ, പാർട്ടി പറയുന്ന മണ്ഡലത്തിൽ നിന്ന് ഞാൻ ഇത്തവണയും മത്സരിക്കും,’ യോഗി പറഞ്ഞു.

പാർട്ടിക്ക് ഒരു പാർലമെന്ററി സമിതിയുണ്ടെന്നും, ആ സമിതിയാണ് ആരൊക്കെ എവിടെ നിന്ന് മത്സരിക്കുന്നത് എന്ന് തീരുമാനിക്കുന്നതെന്നും യോഗി കൂട്ടിച്ചേർത്തു. 2017ൽ തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ നിറവേറ്റിയാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യോഗി പറഞ്ഞു.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതിയും പൊലീസ് സേനയും കഴിഞ്ഞ നാല് വർഷം കൊണ്ട് കൃത്യമായ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, സംസ്ഥാനത്ത് ഒരു തരത്തിലുള്ള കലാപങ്ങളും ഉണ്ടായിട്ടില്ലെന്നും, ദീപാവലിയടക്കമുള്ള ആഘോഷങ്ങൾ സമാധാനപരമായി നടത്തിയെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.