കൊല്ലത്ത് വൃദ്ധ തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം ; മരുമകൾ അറസ്റ്റിൽ

0
57

കരുനാഗപ്പള്ളിയില്‍ വൃദ്ധ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. 86 കാരിയായ നളിനാക്ഷിയെ തീ കൊളുത്തി കൊന്നത് മരുമകളായ രാധാമണിയാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 29 നാണ് നളിനാക്ഷിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം.

എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

വീട്ടില്‍ നളിനാക്ഷിയും രാധാമണിയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ രാധാമണി പറഞ്ഞു.