അറബികടൽ ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്‌ക്ക്‌ സാധ്യത

0
165

സംസ്ഥാനത്ത് ബുധനാഴ്‌ചവരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബികടലിലുമായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്.

വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24  മണിക്കൂറില്‍  ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.