മുല്ലപ്പെരിയാർ ജലനിരപ്പ്‌ കുറച്ചതിനെതിരെ ബിജെപി; പൂർണ അധികാരം തമിഴ്‌നാടിന്‌

0
52

മുല്ലപ്പെരിയാർ ഡാം തുറന്നതിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട്‌ ബിജെപി. ഡാം വിഷയത്തിൽ കേരള  തമിഴ്‌നാട്‌ സർക്കാരുകൾ തമ്മിൽ രഹസ്യധാരണയുണ്ടെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ ആരോപിച്ചു. ജലനിരപ്പ്‌ കുറയ്‌ക്കണമെന്ന്‌ കേരളത്തിലെ ബിജെപി ഘടകം ആവശ്യപ്പെടുമ്പോഴാണ്‌ തമിഴ്‌നാട്ടിൽ ഇതിനെതിരെ സമരത്തിലേക്ക്‌ പാർട്ടി നീങ്ങുന്നത്‌.

ജലനിരപ്പ്‌ താഴ്‌ത്തുന്നത്‌ കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്നാണ്‌ ബിജെപി പറയുന്നത്‌. ഡാം തുറന്നതിനെതിരെ തേനി കലക്‌ടറുടെ ഓഫീസിന്‌ മുന്നിൽ ഉപരോധസമരം സംഘടിപ്പിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.

ഷട്ടറുകൾ തുറക്കാൻ കേരളത്തിന്‌ അധികാരമില്ല. എന്നാൽ അതിനുള്ള അനുമതികൂടി കേരളത്തിന്‌ നൽകുകയാണ്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ചെയ്‌തത്‌. ഇത്‌ ഡിഎംകെയും കമ്യൂണിസ്‌റ്റുകാരും തമ്മിലുള്ള രഹസ്യധാരണയാണെന്നും അണ്ണാമലൈ ആരോപിച്ചു.