പേടിഎം ബിറ്റ്കോയിന്‍ സേവനങ്ങള്‍ നല്‍കിയേക്കുമെന്ന് റിപോർട്ടുകൾ

0
32

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം ബിറ്റ്കോയിന്‍ സേവനങ്ങള്‍ നല്‍കിയേക്കും. ക്രിപ്റ്റോ കറന്‍സികളുടെ നിയമ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്ന മുറയ്ക്കാകും പേടിഎം സേവനങ്ങള്‍ അവതരിപ്പിക്കുക. നിലവില്‍ രാജ്യത്ത് ബിറ്റ്കോയിന്‍ ട്രേഡിംഗിന് നിയന്ത്രണങ്ങളില്ല. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തമായ നിയമങ്ങളും ഇല്ല. ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് വിവരം. നിയനിര്‍മാണം വരുകയാണെങ്കില്‍ രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കെല്ലാം ക്രിപ്റ്റോ സേവനങ്ങള്‍ നല്‍കാനാവും.