കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയുടെ യാത്രാ അനുമതി

0
48

കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരിക്കയുടെ യാത്രാ അനുമതി. രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്ക് ആണ് അനുമതി നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ യാത്രാനുമതി നിലവില്‍ വരും. കൊവാക്സീന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. കൊവാക്സീന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് ഈ വാക്സീന്‍ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് കൂടി പരിഹാരമാകുകയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.