ദാമൺ ഗാൽഗുതിന് ബുക്കർ പുരസ്‌കാരം

0
73

2021 ലെ ബുക്കർ പുരസ്‌കാരം  ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ദാമൺ ഗാൽഗുതിന്.   ദ പ്രോമിസ് എന്ന നോവലിനാണ് പുരസ്കാരം. ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉൾപ്പെടെ  അഞ്ചുപേരെ പിന്തള്ളിയാണ്‌ ദാമൺ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌. ഇതിനു മുൻപ് രണ്ട്‌ തവണ  ദാമാൺ ബുക്കർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു.