സുരേന്ദ്രൻ വീണ്ടും ആകാശത്ത് : ‘നിയന്ത്രണം സര്‍ക്കാരിന് തന്നെ, ഗ്യാസ്, ഡീസല്‍ വില വര്‍ധിപ്പിക്കില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റുകള്‍ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

0
103

ഇന്ധന, പാചക വാതക വില അടിക്കടി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുമ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.

ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറ്റ 2014ലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി ട്രോള്‍ രൂപത്തില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള എല്‍.പിജി സിലിണ്ടറുകളുടെ വിലയും ഡീസല്‍ വിലയും കൂട്ടില്ലെന്ന് അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞ വാര്‍ത്തയാണ് സുരേന്ദ്രന്‍ അന്ന് പങ്കുവെച്ചിരുന്നത്.

കാളവണ്ടിവലിച്ച് അധികാരത്തിലേറിയ ബിജെപി സർക്കാർ ഇപ്പോൾ ദിനംപ്രതി ഇന്ധന പാചക വാതക വില കൂട്ടികൊണ്ടിരിക്കുകയായണ്.

‘ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശ്യവുമില്ല. വില കൂട്ടുമെന്ന് ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാന്‍. സിലിണ്ടറുകളുടെ സബ്‌സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും, പ്രധാന്‍ പറഞ്ഞു,’ തുടങ്ങിയവയാണ് സുരേന്ദ്രന്‍ പങ്കുവെച്ച വാര്‍ത്തയിലുള്ളത്.

പല മാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കൈവിടുകയാണെന്നും ഇതോടെ വിലകുത്തനെ കൂടുമെന്നുമൊക്കെ ഊഹാപോഹം പ്രചരിപ്പിക്കുന്നതുകൊണ്ടാണ് വാര്‍ത്ത ഷെയര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. ഇതാണിപ്പോള്‍ വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.