ഭരണമികവില്‍ കേരളം വീണ്ടും ഒന്നാമത്; അഭിമാനിക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി

0
92

ഭരണമികവില്‍ കേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI) ല്‍ ആണ് വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണല്‍ ഹെല്‍ത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കൊവിഡ് പ്രതിരോധവും ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ എത്രമാത്രം മികവ് പുലര്‍ത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.