പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിന് 60 വർഷം തടവ്

0
73

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിന്‌ 60 വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കടുത്തുരുത്തി ആയാംകുടി ശ്രീചിത്തിര കോളനിയിൽ ദിലീപിനെയാണ്‌ (24) പെരുമ്പാവൂർ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.

2019ലായിരുന്നു കേസിനാസ്‌പദമായ സംഭവം. മുൻ പരിചയമുണ്ടായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽനിന്ന്‌ ഇറക്കിക്കൊണ്ടുപോയി കടുത്തുരുത്തിയിലും പിറവത്തും കോഴിക്കോട്ടുമെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

കുന്നത്തുനാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. 2019 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. കുന്നത്തുനാട് പൊലീസ് ഇൻസ്‌പെക്‌ടർ വി ടി ഷാജൻ, എസ്ഐമാരായ ഷമീർഖാൻ, സി കെ സക്കറിയ, എഎസ്ഐ പി എച്ച് അബ്‌ദുൾ ജബ്ബാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി എ അബ്‌ദുൾ മനാഫ്, ഇ ഡി അനസ്  എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായത്. എ സിന്ധുവായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.