തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം; സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍

0
84

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളിലും മരണങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളാണെങ്കില്‍ പോലും 100 പേര്‍ക്ക് പങ്കെടുക്കാം. തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം അനുവദിച്ചു. നിലവില്‍ രണ്ട് ഡോസ് എടുത്തവര്‍ക്കായിരുന്നു പ്രവേശനം.

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി. സ്കൂളിൽ എത്തുന്ന കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് യോഗം നിർദേശം നൽകിയിട്ടുണ്ട്.