കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്‍റെ സംസ്കാരം ഇന്ന്

0
43

കൊച്ചിയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്‍റെ സംസ്കാരം ഇന്ന് നടക്കും.ആലംകോട് ജുമാ മസ്ജിദിലാണ് സംസ്കാരം. മൃതദേഹം ഇന്നലെ രാത്രി കൊച്ചയില്‍ നിന്ന് ആലംകോട് എത്തിച്ചു. അതേസമയം, അന്‍സിയുടെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസീന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്താണ് അന്‍സിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാ‍ര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ടവര്‍ സ‌ഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തില്‍ ഇടിച്ച്‌ തകരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു പോയി. അപകട സ്ഥലത്ത് വെച്ച്‌ തന്നെ അന്‍സി കബീറും, അഞ്ജന ഷാജനും മരിച്ചു.