മഞ്ചേരി നഗരസഭയില്‍ ലീഗ് അക്രമം; വനിതാ കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെ പരിക്ക്

0
49

നഗരസഭാ അധ്യക്ഷയെ കാണാന്‍ എത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാരെ മുസ്ലിം ലീഗ് ഗുണ്ടകള്‍ മര്‍ദിച്ചു. മഞ്ചേരി നഗരസഭയില്‍ ചൊവ്വാഴ്ച രാവിലെ 12ടെയാണ് സംഭവം. അധ്യക്ഷയുടെ ചേമ്പറില്‍ കയറിയാണ് ലീഗ് പ്രവര്‍ത്തകര്‍ കയറി ആക്രമിച്ചത്.

മരാമത്ത് പ്രവര്‍ത്തിക്കായി ക്ഷണിച്ച ടെന്‍ണ്ടറില്‍ കൃത്രിമം നടത്തിയ നടപടി ചോദ്യം ചെയാന്‍ എത്തിയവരെയാണ് പുറത്ത് നിന്ന് എത്തിയ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിച്ചാണ് ആക്രമിസംഘം നഗരസഭാ കാര്യാലയത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ലീഗ് അക്രമത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ സെറീന ജവഹര്‍, വി ദേവികുമാരി, പി സുനിത എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭാ കവാടത്തില്‍ ഉപരോധിച്ചു.