Friday
9 January 2026
30.8 C
Kerala
HomeKeralaമഹിളാ കോൺഗ്രസിന്റെ പരാതിയിൽ തെളിവില്ല; ജോജുവിന്റെ പരാതിയിൽ അറസ്റ്റ് ഉടൻ : കൊച്ചി പൊലീസ് കമ്മിഷണർ

മഹിളാ കോൺഗ്രസിന്റെ പരാതിയിൽ തെളിവില്ല; ജോജുവിന്റെ പരാതിയിൽ അറസ്റ്റ് ഉടൻ : കൊച്ചി പൊലീസ് കമ്മിഷണർ

റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിനും, ജോജു ജോർജിന്റെ വാഹനം തകർത്തതിനും കേസ് എടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ജോജു ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, അപമാര്യാദയായ പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൽ തെളിവ് ഇല്ലെന്ന് കമ്മീഷണർ സി.എച്ച് നാഗരാജു അറിയിച്ചു. എന്നാൽ ജോജുവിനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നും, പക്ഷേ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ജോജുവിനെതിരെ കോടതിയെ സമീപിക്കുമെന്നു മഹിള കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് ഇടപ്പള്ളി- വൈറ്റില ദേശീയ പാതയിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വഴി തടയൽ സമരം നടത്തിയത്. എന്നാൽ ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടൻ ജോജു ജോർജിന്റെ പ്രവേശനം. കാറിൽ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. തുടർന്ന് ജോജുവിന്റെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തു.

RELATED ARTICLES

Most Popular

Recent Comments