തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം : ര​ണ്ട് യു​വാ​ക്കളെ വെട്ടി പരിക്കേൽപ്പിച്ചു

0
66

തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം. ഫോ​ർ​ട്ട് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റു.

ശ്രീ​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി പ്ര​ദീ​പി​നും വ​ലി​യ​ശാ​ല സ്വ​ദേ​ശി സ​ന്തോ​ഷി​നു​മാ​ണ് വെ​ട്ടേ​റ്റ​ത്. കാ​റി​ലെ​ത്തി​യ സം​ഘം ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ പി​ന്തു​ട​ർ​ന്നാ​ണ് അ​ക്ര​മി​ക​ൾ വെ​ട്ടി​യ​ത്.

മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.