2021 എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി വത്സലക്ക്

0
72

2021ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി വത്സലക്ക് സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. രചനകള്‍ അംഗീകരിച്ചത് ഒരുപാട് സന്തോഷമെന്ന് പി വത്സല പ്രതികരിച്ചു. പുരസ്കാരം വായനകാര്‍ക്കും പുതിയ എഴുത്തുകാരികള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് വത്സല കൂട്ടിച്ചേര്‍ത്തു.സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അരിക് ജീവിതങ്ങളെയും അടിയാള, ഗോത്ര സംസ്കൃതിയെയും ശക്തവും മനോഹരവുമായി എഴുത്തിലൂടെ മലയാള സാഹിത്യത്തില്‍ പ്രതിഷ്ഠിച്ച കഥാകൃത്താണ് പി വത്സല എന്ന് പുരസ്ക്കാര സമിതി വിലയിരുത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. മലയാള കഥാ സാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ച പി വത്സല, ഇരുപത്തി ഒന്‍പതാമതായാണ് എഴുത്തഛന്‍ പുരസ്ക്കാരം നേടുന്നത്.ഇതിന് മുന്‍പ് ബാലാമണിയമ്മ, കമലാ സുരയ്യ, സുഗതകുമാരി എം ലീലാവതി എന്നിവരാണ് ഈ പുരസ്കാരം നേടിയ വനിതകള്‍. അവാര്‍ഡ്‌ സമര്‍പ്പണ തീയതി പിന്നീട് തീരുമാനിക്കുമെന്ന് സാംസ്ക്കാരിക മന്ത്രി പറഞ്ഞു.