കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഗുണ്ടാ സംഘമായി മാറി: എ എ റഹിം

0
62

നടൻ ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസ്സിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എ എ റഹിം പറഞ്ഞു. ശ്രീ കെ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് ഒരുഗുണ്ടാ സംഘമായി മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിത്. കേരളം ജാഗ്രതയോടെ ഈ ഗുണ്ടാ സംസ്‌കാരത്തെ നേരിടണമെന്നും റഹിം പറഞ്ഞു.