പാചകവാതകവില കുത്തനെ വര്‍ധിപ്പിച്ചു; വാണിജ്യസിലിണ്ടറിന്‌ 266 രൂപ കൂട്ടി

0
104

തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി.  വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍ 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി. 19 കിലോ സിലിണ്ടറിന് വില ഡല്‍ഹിയില്‍ രണ്ടായിരം രൂപ കടന്നു. 2000 രൂപ 50 പൈസയാണ് ഡല്‍ഹിയിലെ പുതിയ വില. നേരത്തെ ഇത് 1734 രൂപയായിരുന്നു. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1950 ആയും, കൊല്‍ക്കത്തയില്‍ 2073 രൂപ 50 പൈസയുമായി വര്‍ധിച്ചു. ചെന്നൈയില്‍ 2133 രൂപയാണ് പുതിയ വില.

ദീപാവലി ആഘോഷവേളയില്‍ വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുത്തനെ ഉയര്‍ത്തിയത് ജനങ്ങള്‍ക്ക് വന്‍തിരിച്ചടിയാണ്.  ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിട്ടില്ല. പെട്രോല്‍- ഡീസല്‍ വിലയും അനിയന്ത്രിതമായി കുതിക്കുകയാണ്. രാജ്യത്ത് പെട്രോള്‍ വില 121 രൂപ കടന്നു. ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.