കുട്ടികളെത്തുമ്പോൾ ജാഗ്രത കൈവിടരുത്‌ : മുഖ്യമന്ത്രി

0
96

കോവിഡ്‌ സാഹചര്യത്തിൽ ഒന്നര വർഷത്തെ അടച്ചിടലിനുശേഷം കുട്ടികൾ വിദ്യാലയങ്ങളിലേക്ക്‌ എത്തുമ്പോൾ ജാഗ്രത കൈവിടരുതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അടച്ചിടൽകാലത്ത്‌ കുട്ടികളുടെ വളർച്ചയുടെ നാളുകളാണ്‌ നഷ്‌ടപ്പട്ടത്‌. തുടർന്നും ഇങ്ങനെ സ്‌തംഭിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകും.

സ്‌കൂളിലേക്ക്‌ വരുന്ന കുട്ടിയുടെ വീട്ടിലെ എല്ലാവരും കോവിഡ്‌ വാക്‌സിനെടുക്കണം.  ഇനിയും എടുക്കാത്തവരെ വാർഡുതല ജാഗ്രതാ സമിതികൾ കണ്ടെത്തി വാക്‌സിനെടുക്കാൻ സഹായിക്കണം. ഹോമിയോ പ്രതിരോധമരുന്ന്‌ എല്ലാ കുട്ടികൾക്കും നൽകണം.

പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ വിദ്യാലയങ്ങൾ ശക്തിപ്പെട്ടു. വിദ്യാഭ്യാസ മേഖലയുടെ ദുർഗതി അവസാനിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം സമാനതയില്ലാത്ത മുന്നേറ്റമുണ്ടായി. ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റമാണുണ്ടായത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.