പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗിന് ഇന്ന് തുടക്കമാകുന്നു

0
154

പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ മുഴുവൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ ( നവംബർ ഒന്നിന് ) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

റസ്റ്റ് ഹൗസുകളിൽ ജനങ്ങൾക്ക് കൂടി താമസിക്കാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങൾക്ക് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ മുറികൾ ലഭ്യമാക്കും. താരതമ്യേന കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് താമസസൗകര്യം ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്. റൂമുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പു വരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതോടൊപ്പം റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുറികളുടെ നവീകരണം, ആധുനികവൽക്കരണം, ഫർണ്ണിച്ചർ, ഫർണിഷിഗ് സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയാണ് നവീകരണത്തിൻറെ ഭാഗമായി റസ്റ്റ് ഹൗസുകളുടെ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പു വരുത്തും.

ർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ് ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തും. സിസിടിവി സംവിധാനം ഏർപ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും ഇതിനായി കെ ടി ഡി സി മാനേജിംഗ് ഡയറക്ടറെ നോഡൽഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.