കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

0
107

ന്യൂഡല്‍ഹി> കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29 ന്. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടക്കുന്നത്.

അര്‍പ്പിത ഘോഷ് രാജിവെച്ച സീറ്റിലേക്കാണ് ബംഗാളില്‍ തെരെഞ്ഞെടുപ്പ്. നവംബര്‍ 16 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 29 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 5 മണിക്ക് വോട്ടെണ്ണല്‍ നടക്കും.