തൈക്കാട്‌ പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം; മാനേജർക്കെതിരെ നടപടിയെടുക്കാൻ നിർദേശം

0
109

തിരുവനന്തപുരം > തിരുവനന്തപുരം തൈക്കാട്‌ പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസിൽ പെതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ മിന്നൽ സന്ദർശനം നടത്തി. റസ്റ്റ്‌ ഹൗസുകളിലെ മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്‌ സൗകര്യം തിങ്കളാഴ്‌ച ആരംഭിക്കാനിരിക്കെയാണ്‌ മന്ത്രിയുടെ സന്ദർശനം.

അടുക്കളയും ചുറ്റുപാടും വൃത്തിഹീനമായി കിടക്കുന്നതിൽ മാനേജർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ ഉദ്യോഗസ്ഥർക്ക്‌ ബാധ്യതയുണ്ട്‌. റസ്റ്റ്‌ ഹൗസുകൾ പെതുജനങ്ങൾക്ക്‌ തുറന്നുകൊടുക്കാൻ എല്ലാവരുടെയും പിന്തുണയോടെ തീരുമാനം എടുത്തതാണ്‌. ശുചിത്വം ഉറപ്പുവരുത്തണമെന്ന്‌ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ തലസ്ഥാനത്തെ റസ്റ്റ്‌ ഹൗസിൽ സർക്കാർ നിലപാടിന്‌ വിരുദ്ധമായാണ്‌ കാര്യങ്ങൾ. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ചീഫ്‌ എൻജിനിയറോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.