മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; ഗൺമാന് പരിക്ക്

0
81

തിരുവല്ല: മൃഗസംരക്ഷണ മന്ത്രി ചിഞ്ചു റാണിയുടെ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു . മന്ത്രിക്ക് പരിക്കില്ല. ഗൺമാൻ ശർമ പ്രസാദിൻ്റെ തലയ്ക്ക് നേരിയ പരിക്കുണ്ട്.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തിരുവല്ല ബൈപാസിൽ മല്ലപ്പള്ളി റോഡ് ക്രോസ് ചെയ്യുന്നിടത്താണ്‌ അപകടം.  മന്ത്രി തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്ക്‌ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.

തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ  അപകടം ഒഴിവാക്കാനായി കാർ ഡ്രൈവർ  ശ്രമിച്ചതോടെ തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു.കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. മന്ത്രി മറ്റൊരു കാറിൽ യാത്ര തുടർന്നു