Thursday
18 December 2025
24.8 C
Kerala
HomePoliticsകെട്ടിടം ഒഴിഞ്ഞില്ല; വട്ടിയൂർക്കാവിൽ ബിജെപി ഓഫീസ് പൊളിച്ച് മാറ്റി

കെട്ടിടം ഒഴിഞ്ഞില്ല; വട്ടിയൂർക്കാവിൽ ബിജെപി ഓഫീസ് പൊളിച്ച് മാറ്റി

ബിജെപി വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കി. വെള്ളി രാത്രി പത്തരയോടെയാണ് സംഭവം. പ്രവർത്തകർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് ഇടപെട്ടതോടെ പിരിഞ്ഞുപോയി. പേരൂർക്കട ജങ്ഷനിൽ സാം പി സുജേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എട്ടുവർഷത്തിലേറെയായി ഓഫീസ്. കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടിട്ടും ബിജെപി തയ്യാറായില്ല.

ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പൊളിക്കാൻ ഉത്തരവായത്. കലക്ടറും നഗരസഭയും ഓഫീസ് നീക്കാൻ ഉത്തരവിറക്കിയിട്ടുണ്ട്. പേരൂർക്കട പൊലീസ് ഇൻസ്പെക്ട‌ർ സജികുമാറി​ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജെസിബി ഉപയോഗിച്ച് ഓഫീസ് പൊളിച്ചത്.

RELATED ARTICLES

Most Popular

Recent Comments