കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്

0
67

പാലോട് ഇടിഞ്ഞാർ മങ്കയം സ്വദേശി ഈചൂട്ടികാണി (41)നാണ് കാട്ടുപോത്തിന്റെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി ഈച്ചുട്ടി കാണി മകളുമൊന്നിച്ച് ഇടിഞ്ഞാർ ജങ്ഷനിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. നെഞ്ചിന് സാരമായി പരിക്കേറ്റ ഈചൂട്ടികാണിയെ പാലോട് ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മകൾ ഓടി മാറിയതിനാൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.