സംസ്ഥാന സീനിയര്‍ വനിത ഫുട്​ബാള്‍ കിരീടം തൃശൂരിന്

0
89

കൊ​ച്ചി: സം​സ്ഥാ​ന സീ​നി​യ​ര്‍ വ​നി​ത ഫു​ട്​​ബാ​ള്‍ കി​രീ​ടം തൃ​ശൂ​രി​ന്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ നി​ശ്ചി​ത സ​മ​യ​ത്ത്​ ഗോ​ള്‍ ഒ​ന്നും വീ​ഴാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന്​ ഷൂ​ട്ടൗ​ട്ടി​ലാ​ണ്​ തൃ​ശൂ​ര്‍ കോ​ഴി​ക്കോ​ടി​നെ തോ​ല്‍​പി​ച്ച​ത്. സ്​​കോ​ര്‍: 4-3.

തൃ​ശൂ​രി​നാ​യി സി​വി​ഷ, എ​സ്. നി​ദി​യ, സി. ​രേ​ഷ്​​മ, മ​ഞ്​​ജു ബേ​ബി എ​ന്നി​വ​ര്‍ ഗോ​ള്‍ നേ​ടി. കെ. ​മാ​ന​സ, എ​സ്. കാ​ര്‍​ത്തി​ക, വേ​ദ​വ​ള്ളി എ​ന്നി​വ​ര്‍​ക്കാ​ണ്​ കോ​ഴി​ക്കോ​ടി​നാ​യി ഗോ​ള്‍​വ​ല കു​ലു​ക്കാ​നാ​യ​ത്. ലൂ​സേ​ഴ്​​സ്​ ഫൈ​ന​ലി​ല്‍ മ​ല​പ്പു​റ​ത്തെ തോ​ല്‍​പി​ച്ച്‌​ പ​ത്ത​നം​തി​ട്ട മൂ​ന്നാം സ്ഥാ​നം നേ​ടി. പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് ഈ ​ക​ളി​യി​ലും വി​ധി നി​ര്‍​ണ​യി​ച്ച​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് 1-1 ആ​യി​രു​ന്നു സ്കോ​ര്‍. പ​തി​നാ​ലാം മി​നി​റ്റി​ല്‍ അ​ര്‍​ച്ച​ന​യി​ലൂ​ടെ മ​ല​പ്പു​റ​മാ​ണ് മു​ന്നി​ല്‍ എ​ത്തി​യ​ത്. 69ാം മി​നി​റ്റി​ല്‍ നി​ഖി​ല പ​ത്ത​നം​തി​ട്ട​ക്ക് സ​മ​നി​ല ന​ല്‍​കി. ക​ളി പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ 4-3ന് ​പ​ത്ത​നം​തി​ട്ട വി​ജ​യി​ച്ചു.

നി​ഖി​ല, ഉ​ണ്ണി​മാ​യ, ശ്രീ​ല​ക്ഷ്മി, ഭാ​ഗ്യ​ശ്രീ എ​ന്നി​വ​ര്‍ പ​ത്ത​നം​തി​ട്ട​ക്ക് വേ​ണ്ടി പെ​നാ​ല്‍​റ്റി ഗോ​ള്‍ നേ​ടി. മ​ല​പ്പു​റ​ത്തി​നാ​യി അ​ന​ഘ, കെ.​എ. അ​ക്ഷ​ര, ടി. ​യാ​ര മു​ഫീ​ന എ​ന്നി​വ​രും ല​ക്ഷ്യം ക​ണ്ടു.