Wednesday
17 December 2025
30.8 C
Kerala
HomeKeralaസൗദിയില്‍ മലയാളി യുവാവിന്റെ കൊലപാതകം,​ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേരുടെ വധശിക്ഷ ശരിവച്ചു

സൗദിയില്‍ മലയാളി യുവാവിന്റെ കൊലപാതകം,​ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലുപേരുടെ വധശിക്ഷ ശരിവച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറുപേരുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു രണ്ട് മലയാളികള്‍ക്കും നാല് സൗദി പൗരന്മാര്‍ക്കും ജുബൈല്‍ കോടതി വിധിച്ച വധശിക്ഷയാണ് ദമ്മാമിലെ അപ്പീല്‍ കോടതി ശരിവെച്ചത് അഞ്ചു വര്‍ഷം മുമ്ബായിരുന്നു കൊലപാതകം നടന്നത്. .

കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ നഗരത്തിലെ വര്‍ക്ക്ഷോപ്പ് ഏരിയയില്‍ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം കോഴിക്കോട്, കൊടുവള്ളി, മുക്കിലങ്ങാടി സ്വദേശി ഷമീറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. .അല്‍-ഖോബാറില്‍ ഡ്രൈവറായിരുന്ന തൃശുര്‍ കൊടുങ്ങല്ലുര്‍ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്‍മല്‍, നാല് സൗദി യുവാക്കള്‍ എന്നിവരാണ് പ്രതികള്‍.

അഞ്ചുവര്‍ഷം മുമ്ബ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലര്‍ച്ചെയാണ് ഷെമീറിന്റെ മൃതദേഹം

ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്.മുന്ന് ദിവസം മുമ്ബ് കാണാതായ ഷെമീറിനെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കെണ്ടത്തിയത്. വൈകാതെ ആറു പ്രതികളെയും സൗദി പൊലീസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷെമീറില്‍ നിന്ന് പണം കവരുന്നതിന് വേണ്ടി സൗദി യുവാക്കള്‍ ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.എന്നാല്‍ പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മുന്നു ദിവസത്തോളം ഇയാളെ പീഡിപ്പിച്ചു. ഇതിനിടയില്‍ മരണം സംഭവിച്ചതായാണ് നിഗമനം. രുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്‍മല്‍ എന്നിവര്‍ ആയിരുന്നു.

RELATED ARTICLES

Most Popular

Recent Comments