വാഹനാപകടങ്ങളില്‍ അടിയന്തര ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ വഹിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

0
40

വാഹനാപകടത്തില്‍ പരുക്കേല്‍ക്കുന്നവരുടെ അടിയന്തര ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ വഹിക്കുന്നതിന് സംവിധാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മരിയന്‍ ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിക്കയച്ച കത്തില്‍ സ്വമേധയാ എടുത്ത കേസ് കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.

വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്ക് സാമ്ബത്തികമായി ബുദ്ധിമുട്ടുള്ള കുടുംബം പണം കണ്ടെത്താന്‍ വിഷമിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ കോടതിക്ക് കത്തയച്ചത്. ജസ്റ്റീസ് സുനില്‍ തോമസിന് ലഭിച്ച കത്ത് അദ്ദേഹം ചീഫ് ജസ്റ്റീസിനയക്കുകയായിരുന്നു.

അടിയന്തര ചെലവ് ഇന്‍ഷുറന്‍സ് കമ്ബനികള്‍ വഹിക്കണമെന്നും തുക അപകട ഇന്‍ഷുറന്‍സില്‍ നിന്ന് കുറയ്ക്കണമെന്നുമാണ് ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുമടക്കമുള്ളവരാണ് കേസിലെ എതിര്‍കക്ഷികള്‍.