റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറുടെ കാലാവധി നീട്ടി

0
122

ന്യൂഡല്‍ഹി

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഔദ്യോഗിക കാലാവധി കേന്ദ്രസര്‍ക്കാര്‍ നീട്ടി.

ഡിസംബര്‍ 10 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നീട്ടിയത്. 1980 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2015–-17ല്‍ കേന്ദ്രസാമ്ബത്തികകാര്യ സെക്രട്ടറിയായിരുന്നു. നോട്ട് നിരോധനം നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിച്ചത് ഇദ്ദേഹമാണ്.

മോദിസര്‍ക്കാര്‍ വന്നശേഷം, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരായിരുന്ന രഘുറാം രാജന്‍, ഊര്‍ജിത് പട്ടേല്‍ എന്നിവര്‍ക്ക് കാലാവധി നീട്ടി നല്‍കിയിരുന്നില്ല.