ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടി

0
81

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഭരണകാലാവധി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൂടി നീട്ടിനല്‍കി. ഡിസംബര്‍ 10ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടി നല്‍കിക്കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.

2018 ഡിസംബറിലാണ് ഉര്‍ജിത് പട്ടേല്‍ കാലാവധിപൂര്‍ത്തിയാവുന്ന ഒഴിവില്‍ ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനാവുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം.

കാബിനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന അപ്പോയ്ന്‍മെന്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.