സുരക്ഷാ സഹകരണം ഉറപ്പാക്കി ഇന്ത്യ -ഖത്തര്‍ ഉന്നതതല ചര്‍ച്ച

0
74

സുരക്ഷാ, നിയമനിര്‍വഹണ മേഖലയിലെ ഇന്ത്യ – ഖത്തര്‍ സഹകരണം സംബന്ധിച്ച ജോയന്‍റ്​ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി പ്രവീണ്‍ വസിഷ്​ഠി​െന്‍റ നേതൃത്വത്തിലുള്ള ഉന്നതല ഇന്ത്യന്‍ സംഘവും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്​ഥന്‍ ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ യൂസുഫ്​ അല്‍ മാലി​െന്‍റ നേതൃത്വത്തിലുള്ള ഖത്തര്‍ സംഘവുമാണ്​ രണ്ടാമത്​ ജോയന്‍റ്​ കമ്മിറ്റി യോഗത്തില്‍ ഇരു രാജ്യങ്ങളെയും പ്രതിനിധാനം ചെയ്​തത്​. ​ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ മേഖലകളിലെ സുരക്ഷ സംബന്ധിച്ച്‌​ ചര്‍ച്ചയായി. സൈബര്‍ ​സുരക്ഷ, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, മയക്കുമരുന്നുകളുടെയും ലഹരിവസ്​തുക്കളുടെയും കടത്ത്​ തടയല്‍, വ്യവസായിക സുരക്ഷ വര്‍ധിപ്പിക്കല്‍, സാമ്ബത്തിക തട്ടിപ്പുകള്‍ തടയല്‍, ഖത്തര്‍ വേദിയാവുന്ന 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇരു രാജ്യങ്ങള്‍ക്കുടമിടയിലെ സുരക്ഷ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനും ധാരണയായി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അനുഭവവും വൈദഗ്ധ്യവും ഇന്ത്യ പങ്കുവെച്ചു. വിവിധ മേഖലകളിലെ സഹകരണ താല്‍പര്യത്തെയും ഇന്ത്യയുടെ വാഗ്​ദാനങ്ങളെയും ഖത്തര്‍ സ്വാഗതം ചെയ്​തു. ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളും പങ്കാളികളായി.

കോവിഡ്​ കാലത്തെ ഖത്തറി​െന്‍റ സേവനങ്ങളെ അഭിനന്ദിച്ച ഇന്ത്യ, രാജ്യത്തെ ഖത്തര്‍ വിസ സെന്‍ ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതിനും സന്ദര്‍ശക, ബിസിനസ്​ വിസകള്‍ അനുവദിച്ചതിനും നന്ദി അറിയിച്ചു. 2008ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുരക്ഷാ-നിയമനിര്‍വഹണ സഹകരണ കരാറി​െന്‍റ തുടര്‍ച്ചയായാണ്​ ഉദ്യോഗസ്ഥ തല കൂടിക്കാഴ്​ച. അടുത്ത സംയുക്​ത യോഗം 2022ല്‍ ഇന്ത്യയില്‍ വെച്ച്‌​ നടത്താനും തീരുമാനമായി.