വ​ധ​ശ്ര​മ​ക്കേ​സ് ; ഛോട്ടാ ​രാ​ജ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി മും​ബൈ കോ​ട​തി

0
77

കൊ​ടും​ കു​റ്റ​വാ​ളി ഛോട്ടാ ​രാ​ജ​നെ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്കി മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി. 38 വ​ര്‍​ഷം ദൈര്‍ഘ്യമുള്ള കേ​സി​ലാ​ണ് വി​ധി. പ്രതിക്കെരാ​യു​ള്ള ഏ​റ്റ​വും പ​ഴ​യ കേ​സു​ക​ളി​ലൊ​ന്നാ​ണി​ത്.

ഈ ​വ​ര്‍​ഷ​മാ​ദ്യം കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ സി​ബി​ഐ കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​ക​ള്‍ മ​രി​ക്കു​ക​യും ഛോട്ടാ ​രാ​ജ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​മ​ട​ക്കം പ്ര​ധാ​ന രേ​ഖ​ക​ളെ​ല്ലാം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

അതെ സമയം കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സി​ബി​ഐ​യു​ടെ അ​പേ​ക്ഷ ത​ള്ളി​യ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ഛോട്ടാ ​രാ​ജ​നെ​തി​രാ​യി ശേ​ഖ​രി​ച്ച തെ​ളി​വു​ക​ള്‍ വി​ചാ​ര​ണ ന​ട​ത്താ​ന്‍ പ​ര്യാ​പ്ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച്‌ ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് രാ​ജ​നെ കു​റ്റ​വി​മു​ക്ത​നാ​ക്കിയത് .