Sunday
11 January 2026
24.8 C
Kerala
HomeKeralaപന്തീരങ്കാവ്‌ യുഎപിഎ കേസിൽ താഹയ്‌ക്ക്‌ ജാമ്യം ലഭിച്ചു.

പന്തീരങ്കാവ്‌ യുഎപിഎ കേസിൽ താഹയ്‌ക്ക്‌ ജാമ്യം ലഭിച്ചു.

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്  സുപ്രീംകോടതി ജാമ്യം അനുവദിച്ചു.  കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും സുപ്രീംകോടതി നിരസിച്ചു. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള തെളിവുണ്ടെന്ന എൻഐഎ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചത്‌.

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ  ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. എന്നാൽ, അലൻ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എൻഐഎ സുപ്രീംകോടതിയെ സമീപിച്ചത്. 2019 നവംബറിലാണ്‌ ഇരുവരും മവോയിസ്‌റ്റ്‌ ബന്ധത്തിന്റെ പേരിൽ അറസ്‌റ്റിലാകുന്നത്‌.

RELATED ARTICLES

Most Popular

Recent Comments