ആര്യൻ ഖാന്റെ ജാമ്യം : വാദം തുടരും , സമീർ വാംഖഡെയെ ചോദ്യം ചെയ്തു.

0
140

ആഡംബരക്കപ്പലിലെ ലഹരിപ്പാർടി കേസിൽ ആര്യൻ ഖാന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ ബോംബെ ഹൈക്കോടതിയില്‍ വ്യാഴാഴ്‌ചയും തുടരും.  ആര്യൻ ഖാന്റെ അഭിഭാഷകൻ മുകുൾ രോഹത്‌ഗി വാദം പൂർത്തിയാക്കി. വ്യാഴാഴ്‌ച നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോയ്‌ക്ക്‌ വേണ്ടി  അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങിന്റെ ഭാഗം കേൾക്കും.

ലഹരി പാർട്ടി കേസ്‌ ഒത്തുതീർപ്പാക്കാൻ 25കോടി കോഴ വാങ്ങിയെന്ന ആരോപണത്തിൽ നാർകോട്ടിക്‌സ്‌ കൺട്രോൾസ്‌ ബ്യൂറോ (എൻസിബി)  മുംബൈ സോണൽ ഡയറക്‌ടർ സമീർ വാംഖഡെയെ ചോദ്യം ചെയ്തു. എൻസിബിയുടെ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ജ്ഞാനേശ്വർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചോദ്യം ചെയ്തത്‌. കോഴ വാങ്ങിയെന്നതിന്‌ മതിയായ തെളിവ്‌ ലഭിക്കുംവരെ  കേസ്‌ സമീർ വാംഖഡെ അന്വേഷിക്കുമെന്ന്‌ ജ്ഞാനേശ്വർ സിങ് പറഞ്ഞു.