പൊതുമേഖലാ ബാങ്കുകളില്‍ 4135 ഒഴിവ്

0
65

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ നടത്തുക. അഭിമുഖവും ഉണ്ടാവും.

ഒഴിവുകള്‍

ബാങ്ക് ഓഫ് ഇന്ത്യ588, ബാങ്ക് ഓഫ് മഹാരാഷ്ട്ര400, കനറാ ബാങ്ക്650, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ620, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്98, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്427, യൂക്കോ ബാങ്ക്440, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ912. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. ബാങ്ക് ഓഫ് ബറോഡയിലെ ഒഴിവുകള്‍ വിജ്ഞാപനംചെയ്തിട്ടില്ല.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/തത്തുല്യ യോഗ്യത. 2021 ഒക്ടോബര്‍ ഒന്നിനോ അതിനുമുന്‍പോ അവസാനഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

പ്രായം

2021 ഒക്ടോബര്‍ ഒന്നിന് 2030 വയസ്സ്. 02.10.1991നുമുന്‍പോ 01.10.2001നുശേഷമോ ജനിച്ചവരാകരുത് (രണ്ടു തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (നോണ്‍ ക്രീമീലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവു ലഭിക്കും. വിമുക്തഭടര്‍ക്കും വയസ്സിളവുണ്ട്.

പരീക്ഷ

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. പ്രിലിമിനറി പരീക്ഷയ്ക്ക് 100 ചോദ്യങ്ങള്‍ (100 മാര്‍ക്ക്). ഇംഗ്ലീഷ് ലാംഗ്വേജില്‍നിന്ന് 30 മാര്‍ക്കിനും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിവയില്‍നിന്ന് 35 മാര്‍ക്കിനുവീതവും ചോദ്യങ്ങള്‍. ഒരുമണിക്കൂര്‍ സമയം.

20 മിനിറ്റുവീതമാണ് മൂന്നുവിഷയങ്ങള്‍ക്കും അനുവദിച്ചിട്ടുള്ളത്. കട്ട് ഓഫ് മാര്‍ക്ക് ഉണ്ട്. തെറ്റുത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും. പ്രിലിമിനറി പരീക്ഷ ഡിസംബര്‍ നാലുമുതല്‍ 11 വരെ.

www.ibps.in

അവസാന തീയതി നവംബര്‍ 10.