ഹെൽപ്പ് ബട്ടൺ 5 സെക്കന്റ് അമർത്തി പിടിച്ചാൽ മതി, പോലീസ് പാഞ്ഞെത്തും; ഭയപ്പെടേണ്ട.. സ്ത്രീകൾക്കുണ്ട് ‘നിർഭയം’

0
76

സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യംനൽകി കേരള പോലീസ് പുറത്തിറക്കിയ സ്ത്രീസുരക്ഷാ ആപ്പ് ആണ് നിർഭയം. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ പോലീസുമായി ബന്ധപ്പെട്ട സഹായം ആവശ്യപ്പെടാവുന്ന തരത്തിലാണ് ആപ്ലിക്കേഷൻ നിർമിച്ചത്.

ആപ്പിലെ ഹെൽപ്പ് ബട്ടൺ അഞ്ച് സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലോ പോലീസ്‌സ്റ്റേഷനിലോ ലഭിക്കും. ഇന്റെർനെറ്റ് കവറേജ് ഇല്ലാതെതന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കുവെയ്ക്കാം.

നിർഭയം ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണിൽ ഒരാൾക്ക് ഏതു ജില്ലയിൽനിന്നും സഹായം അഭ്യർഥിക്കാം. ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയയ്ക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദസന്ദേശം അയയ്ക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോൺ തട്ടിയെടുത്താലും സന്ദേശം റദ്ദാകില്ല. തത്സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പോലീസിന് തെളിവാകുകയും ചെയ്യും.