സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസ്: പ്രതിക്ക് മൂന്നു വർഷം തടവും പിഴയും

0
74

സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ  നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം  തടവും, ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നടക്കാവ് സ്വദേശി ജംഷിലാ മൻസിലിൽ താമസിക്കുന്ന ജംഷീറിനെ(36)യാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ആണ് ശിക്ഷ വിധിച്ചത്.

2018 -ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തുകൂടെ സ്കൂളിലേക്ക്  പോവുകയായിരുന്ന കുട്ടികൾക്ക് മുമ്പിലാണ്  ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികൾക്ക് മുമ്പിൽ ഇയാൾ ലൈംഗികാവയവം കാണിച്ചു  എന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി ജെതിൻ ഹാജരായി